ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ പെരിങ്ങാല മേഖലയിലുള്ള ഏഴ്ശാഖകൾ ചേർത്ത് പെരിങ്ങാല മേഖല കമ്മിറ്റി രൂപീകരിച്ചു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏഴ് ശാഖയെ പ്രതിനിധീകരിച്ച് മേഖലയുടെ ഭാരവാഹികളായി 75ാം അരീക്കര ശാഖാ പ്രസിഡന്റ് രവികുട്ടപ്പൻ (ചെയർമാൻ) 2863ാം പാറപ്പാട് ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി.ജയപ്രകാശ് (വൈസ് ചെയർമാൻ) 5416ാം പറയരുകാല ശാഖാ പ്രസിഡന്റ് എസ്.എസ്.ചന്ദ്രസാബു, (കൺവീനർ) 64ാം പെരിങ്ങാല ശാഖ വൈസ് പ്രസിഡന്റ് പ്രവീൺ എൻ.പ്രഭ (ജോ.കൺവീനർ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായി 1826ാം പെണ്ണുക്കര ശാഖാ പ്രസിഡന്റ് കെ.കെ.രാജു, 2801ാം പെരിങ്ങാല നോർത്ത് ശാഖാ സെക്രട്ടറി സുധ വിജയൻ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ മേഖലയെ പ്രതിനിധീകരിച്ച് ഓരോ ശാഖയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മേഖലയോഗ രൂപീകരണത്തിന്റെ കാര്യങ്ങളെകുറിച്ച് വിശദീകരിച്ചു. തുടർന്ന് മേഖല അഡ്.കമ്മിറ്റി അംഗം സുധ വിജയൻ സ്വാഗതവും ജോ.കൺവീനർ പ്രവീൺ എൻ.പ്രഭ കൃതജ്ഞതയും പറഞ്ഞു.