
പത്തനംതിട്ട: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡുകളിൽ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിൽ അടൂർ ലൈഫ് ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മൂന്നാംസ്ഥാനം നേടി. ഖര, ദ്രവ ബയോമെഡിക്കൽ, ഇ വേസ്റ്റ് മാലിന്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംസ്‌കരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് അവാർഡ്.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി എം. ബി രാജേഷിൽ നിന്ന് ലൈഫ് ലൈൻ സി.ഇ.ഒ ഡോ. ജോർജ് ചാക്കച്ചേരി, പ്ലാന്റ് മാനേജർ സേതു മാധവൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.