
മുളക്കുഴ: ഗ്രാമ പഞ്ചായത്തിലെ പരിസ്ഥിതി വാരാഘോഷം പച്ചമരച്ചോട് വിവിധ പരിപാടിളോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം കവി ജി.നിശീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമാ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതകർമ്മസേന, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെയും ആശ ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. സമ്മേളനത്തിൽ പഞ്ചായത്തിലെ വിവിവിധ സ്‌കൂളുകളിലെ പരിസ്ഥിതി ക്വിസ് മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി. കെ.പി.പ്രദീപ്, ഹേമലത , ബീന ചിറമേൽ, ബിനുകുമാർ സി.കെ, മഞ്ജു, സാലി.കെ, അനു ടി.പ്രിജിലിയ എന്നിവർ പ്രസംഗിച്ചു.