gh

പത്തനംതിട്ട: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വർഷത്തെ മികച്ച ആശുപത്രിക്കുള്ള മൂന്നാംസ്ഥാനം നേടിയ പത്തനംതിട്ട ജനറൽ ആശുപത്രിക്കുള്ള പുരസ്‌കാരം മന്ത്രി എം.ബി.രാജേഷിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.സുഷമ ഏറ്റുവാങ്ങി. തിരുവനന്തപുരം മേയർ ആര്യ രജേന്ദ്രൻ, തദ്ദേശ സ്വയംഭരണം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ജി.മുരളിധരൻ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു.കേൽക്കർ, ആശുപത്രി ആർ.എം.ഒ. ഡോ. ദിവ്യ ജയൻ, നഴ്‌സിംഗ് സൂപ്രണ്ട് എൻ.സുമ , പി.ആർ.ഒ സുധീഷ് ജി.പിള്ള, നഴ്‌സിംഗ് ഓഫീസർ ബീന റഷീദ് എന്നിവർ പങ്കെടുത്തു.