
പത്തനംതിട്ട : പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ഗോപി കോട്ടൂരേത്ത് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മിനികോട്ടൂരേത്തിന്റെ 'നീയോർമ്മ' എന്ന കവിതാസമാഹാരം മന്ത്രി വീണാജോർജ് പ്രകാശനം ചെയ്തു. ടെലിവിഷൻ അവതാരകയും തിരുവനന്തപുരം ലോ അക്കാദമി റിസർച്ച് ഡയറക്ടറുമായ ഡോ.ലക്ഷ്മി നായർ പുസ്തകം ഏറ്റുവാങ്ങി. ഫോക് ലോർ അക്കാഡമി അംഗം അഡ്വ.സുരേഷ് സോമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ഗീത, എ.ഗോകുലേന്ദ്രൻ , കൈപ്പട്ടൂർ തങ്കച്ചൻ, അഡ്വ.സുധീഷ് വെൺപാല, പി.സി.രാജീവ് , ഇന്ദു കോട്ടൂരേത്ത്, ബിജു എസ് ഇലന്തൂർ , തോമ്പിൽ രാജശേഖരൻ, കൂടൽ ശോഭൻ, എം.കെ.വാസു, എസ്.രാജേശ്വരൻ എന്നിവർ പ്രസംഗിച്ചു.