house-

റാന്നി : വെച്ചൂച്ചിറ - ഇടത്തിക്കാവിൽ ഇന്നലെ രാവിലെ 10.30ന് ഉണ്ടായ കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് നാശം സംഭവിച്ചു. റബർ മരങ്ങൾ കടപുഴകി വീണു. അഞ്ച് വീടുകൾക്കാണ് നാശം സംഭവിച്ചത്. കാഞ്ഞിരത്തിങ്കൽ ഫിലോമിന, പ്ലാംകൂട്ടത്തിൽ ഹംസത് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. പാലത്തിങ്കൽ സുലോചന, പീടികയിൽ മുഹമ്മദ്സലിം എന്നിവരുടെ വീടിനും ഭാഗികമായി നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.ജെയിംസ്, വൈസ്പ്രസിഡന്റ് പൊന്നമ്മചാക്കോ, വാർഡ്‌മെമ്പർമാരായ എലിസബത്ത്, നഹാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. വീടുകൾക്ക് പുറമെ റോഡിലേക്കും പിക്കപ്പ് വാനിന്റെ മുകളിലേക്കും മരങ്ങൾ ഒടിഞ്ഞുവീണു.