പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആറ് മാസം മുമ്പ് റീ ടാർ ചെയ്ത മറൂർ തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപ്പടി റോഡ് പൈപ്പ് പൊട്ടലിനെ തുടർന്ന് വീണ്ടും നശിക്കുന്നു. ആറ് ഇടങ്ങളിലായാണ് ആഴ്ചകളായി ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത്. ഇത് പ്രദേശത്ത് കുടിവെള്ള പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിക്കുകകൂടി ചെയ്തതോടെ രണ്ട് മാസത്തോളം ഇതുവഴി ഗതാഗതം മുടങ്ങിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്നാണ് ആറ് മാസം മുമ്പ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.
പത്തനംതിട്ടയിലേക്കുള്ള ബൈറോഡ്
പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ മറൂരിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ പൂങ്കാവ്- പ്രമാടം റോഡിൽ ഗതാഗത തടസം ഉണ്ടായാൽ പത്തനംതിട്ടയിലേക്ക് ഉൾപ്പെടെ പോകാൻ യാത്രക്കാർ ഉപയോഗിക്കുന്ന ബൈ റോഡുകൂടിയാണിത്.
..................
മറൂർ തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപ്പടി റോഡ്
പൈപ്പ് പൊട്ടലിന് അടിയന്തരമായി പരിഹാരം കാണണം. റോഡിനെതകർച്ചയിൽ നിന്നും രക്ഷിക്കണം
(നാട്ടുകാർ)
..........................
6 ഇടങ്ങളിൽ പൈപ്പുപൊട്ടൽ