14-nss-tailoring
എൻ. എസ്. എസ്. വനിതാ ടൈലറിങ് & ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റിയൂടിന്റെ അഞ്ചാമത് ബാച്ചിന്റെ ഉത്ഘാടനം എൻ. എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻ കുട്ടി നിർവഹിക്കുന്നു

പന്തളം: എൻ. എസ്. എസ് താലൂക്ക് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ നടത്തിവരുന്ന എൻ. എസ്. എസ്. വനിതാ ടൈലറിങ് ആൻഡ് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഞ്ചാമത് ബാച്ചിന്റെ ഉദ്ഘാടനം എൻ. എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശ്രീധരൻ പിള്ള, സോമൻ ഉണ്ണിത്താൻ, മോഹനൻ പിള്ള, രാജേന്ദ്രൻ ഉണ്ണിത്താൻ, യൂണിയൻ സെക്രട്ടറി കെ. കെ. പദ്മ കുമാർ, ഇൻസ്‌​പെക്ടർ എസ്. ശ്രീജിത്ത്​, എം. എസ്. എസ്. എസ്. കോ. ഓർഡിനേറ്റർ അശ്വതി, വനിതാ യൂണിയൻ പ്രസിഡന്റ്​ സരസ്വതി അമ്മ, വിജയാ മോഹൻ, ലേഖ. ജി. നായർ, ശ്യാമ അജിത്, ടൈലറിങ് കോ ഓർഡിനേറ്റർ പുഷ്പ ല​ത, ടെയ്‌ലറിങ് ഇൻസ്​ട്രക്ടർ സാജിത എന്നിവർ പ്രസംഗി​ച്ചു.