
അടൂർ: ട്രാവൻകൂർ റീഹാബിലിറ്റേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റിബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ ബെഡ് ഷീറ്റുകൾ നൽകി. എ ഐറ്റി യുസി ജില്ലാ സെക്രട്ടറി ഡി.സജി ആശുപത്രി സൂപ്രണ്ട് ഡോക്ടർ മണികണ്ഠന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം. മധു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ .ശങ്കരനാരായണൻ, ആർ .ജയൻ, ബോബി മാത്തുണ്ണി, രാജേഷ് മണക്കാല, ഇ.കെ സുരേഷ്, മായ ഉണ്ണികൃഷ്ണൻ, സുമിത്ര സുരേഷ്, സുപ്രഭ, ഷാജി തോമസ്,നഴ്സിംഗ് സൂപ്രണ്ട് ഷൈനി, നഴ്സിംഗ് അസിസ്റ്റന്റ് സനിജ, വിനോദ് കരുവാറ്റ, പ്രിതി രഞ്ജിത്ത്, വസന്ത എന്നിവർ പങ്കെടുത്തു