പത്തനംതിട്ട : മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർ മൂക്ക് പൊത്തേണ്ട സ്ഥിതിയാണിപ്പോൾ. ദുർഗന്ധം കാരണം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിൽക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ് ജീവനക്കാരും മറ്റും.
മിനി സിവിൽ സ്റ്റേഷനിലെ സെപ്ടിക്ക് ടാങ്ക് പൊട്ടിയൊലിക്കുന്നതാണ് കാരണം. മാലിന്യം പുറത്തേക്ക് വമിച്ചതിനാൽ ഇവിടെ വഴി നടക്കാൻ ബുദ്ധിമുട്ടാണ്. മിനി സിവിൽ സ്റ്റേഷനിലെ സെപ്ടിക്ക് ടാങ്കുകൾ ഇങ്ങനെ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി . ഇതിനുള്ളിലെ ദുർഗന്ധം പുറത്തേക്ക് വമിക്കുന്നത് കാരണം ഓഫീസിൽ ഇരിക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. അൻപതോളം സർക്കാർ ഓഫീസുകളും വിവിധ കോടതികളും പ്രവർത്തിക്കുന്നുണ്ട്
ഡെങ്കിപ്പനി അടക്കം നഗരത്തിൽ പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിലാണ് പത്തനംതിട്ട നഗരത്തിന് മദ്ധ്യേയുള്ള മിനി സിവിൽ സ്റ്റേഷനിൽ ഇത്രയും മലിനീകരമായ സാഹചര്യം. പകൽ സമയത്തും ഇവിടെ നിറയെ കൊതുകാണെന്ന് ജീവനക്കാർ പറയുന്നു. നാല് മണിയ്ക്ക് ശേഷം ഈ ഭാഗത്ത് നിൽക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ബാത് റൂമിലെ പൈപ്പുകൾ പൊട്ടിയും ഇവിടെ മാലിന്യം വമിക്കുന്നുണ്ട്.