പന്തളം :പത്തനംതിട്ട ജില്ലാ നിർമ്മാണ തൊഴിലാളി യുണിയൻ (സി.ഐ.ടി .യു) മുടിയൂർക്കോണം മേഖല കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി എസ് .ഹരിദാസ് ഉദ്ഘാടനം ചെയ്തു . മുടിയൂർക്കോണം മേഖലാ പ്രസിഡന്റ് പി. ബാബു അദ്ധ്യക്ഷനായിരുന്നു . കെ .എസ് . അജിത്ത് , സി. രാജേന്ദ്രൻ കെ. മോഹൻദാസ്, കെ. എച്ച് .ഷിജു ,വി. പി രാജേശ്വരൻ നായർ ,രാധാരാമചന്ദ്രൻ ,പ്രമോദ് കണ്ണങ്കര ,ടി. എം പ്രമോദ് എന്നിവർ സംസാരിച്ചു .ഭാരവാഹികളായി പി ബാബു ( പ്രസിഡന്റ് ) അഭിലാഷ് എം പിള്ള ( വൈസ് പ്രസിഡന്റ് ) വി. ഹരി (സെക്രട്ടറി ), ജി. സജി ( ജോയിന്റ് സെക്രട്ടറി ), കുഞ്ഞുമോൻ കീപ്പള്ളിയിൽ (ട്രഷറർ ) എന്നീവരെ തിരഞ്ഞെടുത്തു.