 
അടൂർ : അപകടാവസ്ഥയിലായ പള്ളിക്കൽ മേക്കുന്നമുകൾ പാലം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 40 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തികൾ ബലമുള്ളതാണെങ്കിലും കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞ നിലയിലാണ്. അപകടാവസ്ഥയിലായ പാലത്തെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. പഞ്ചായത്ത് അംഗം ജി.പ്രമോദ് പാലം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ടോറസ് അടക്കമുള്ള വലിയ വാഹനങ്ങളും ഇൗ പാലത്തിലൂടെ കടന്നുപോകാറുണ്ട്. പള്ളിക്കൽ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളെ ബന്ധപ്പെടുത്തിയാണ് പാലമുള്ളത്.
പാലം അപകടാവസ്ഥയിലാണ്. പുതിയ പാലം പണിയുവാനുള്ള
നടപടികളിലേക്ക് നീങ്ങും.
അനിതകുമാരി,
പൊതുമരാമത്ത് വകുപ്പ് ഓവർസിയർ