ചെങ്ങന്നൂർ: കെ.എസ്.വൈ.എഫ് , ഡി.വൈ.എഫ് .ഐ, സി.ഐ.ടി.യു സംഘടനകളുടെ താലൂക്ക് സെക്രട്ടറിയും സി.പി. എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അംഗവുമായിരുന്ന സി.കെ.ഉദയകുമാറിന്റെ അനുസ്മരണ യോഗം സി.പി. എം വെൺമണി ഈസ്റ്റ് , വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു.സി.പി. എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. നെൽസൺ ജോയി അദ്ധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗങ്ങളായ എം എച്ച് റഷീദ്, ജെയിംസ് ശാമുവേൽ, എം.കെ.മനോജ്, പി.ആർ.രമേശ് കുമാർ, കെ.എസ്.ഗോപിനാഥൻ ,കെ.എസ്. ഷിജു, ജെബിൻ പി.വർഗീസ്, ഹേമലത മോഹൻ, ടി. സി. സുനിമോൾ, എ. കെ.ശ്രീനിവാസൻ, സി.എം.മുരളി എന്നിവർ.സംസാരിച്ചു.