റാന്നി: ജൂലായ് 29, 30 തീയതികളിൽ റാന്നിയിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ .മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി. എസ്. മനോജ് കുമാർ, ജി .അഖിൽ,ടി.ജെ .ബാബുരാജ്,ആർ .രമേശ്,കെ. പ്രദീപ് കുമാർ, എൻ. സോയാമോൾ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ടി..ജെ .ബാബുരാജ് , ആർ .രമേശ് , കെ. പ്രദീപ് കുമാർ , എൻ. സോയാമോൾ, എം.വി പ്രസന്നകുമാർ ( രക്ഷാധികാരികൾ ), ജോജോ കോവൂർ (ചെയർമാൻ), പി എസ് മനോജ് കുമാർ(ജനറൽ കൺവീനർ), എ ഷാജഹാൻ (പബ്ലിസിറ്റി കൺവീനർ)​,എൻ വി സന്തോഷ്,എസ്.ജി അമ്പിളി,പി ദീപ, ശ്രീജ ശ്രീധരൻ, നൗഫൽ കരിം (സെമിനാർ സാംസ്കാരിക കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടത്തു.