മാന്നാർ: കേരള സർക്കാർ കൃഷി വകുപ്പ് ജൈവ കാർഷിക മിഷന്റെ മാന്നാർ ഗ്രാമപഞ്ചായത്ത് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദിന്റെ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും കൃഷി ഓഫീസർ കൺവീനറും കൃഷി അനുബന്ധ സ്ഥാപന മേധാവികൾ, സി.ഡി.എസ് ചെയർപേഴ്‌സൺ, കൃഷിക്കൂട്ടം ഭാരവാഹികൾ, ജൈവ കർഷക പ്രതിനിധികൾ എന്നിവരടങ്ങുന്ന പഞ്ചായത്ത് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. വാർഡ് മെമ്പർ മധു പുഴയോരം സംസാരിച്ചു. കൃഷി ഓഫീസർ പി.സി.ഹരികുമാർ സ്വാഗതവും അസി.കൃഷി ഓഫീസർ സുധീർ നന്ദിയും പറഞ്ഞു.