
അടൂർ : കുറവൻ മക്കൾ നലസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എൻ. എം.എസ് മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന വിശ്വൻ.ജി മലനടയുടെ ആറാമത് അനുസ്മരണ സമ്മേളനവും പഠന ക്ലാസും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പടനിലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഭാസ്കരൻ കുറുമ്പക്കര അദ്ധ്യക്ഷത വഹിച്ചു. മോഹനൻ ചൂരക്കോട്, അജയൻ പെരുമുറ്റത്ത്, ശിവാനന്ദൻ കുറുമ്പക്കര, അനിൽ പനവിള, സതീശൻ വയല, രാജൻ.ആർ.ചൂരക്കോട്, കൊച്ചുചെറുക്കൻ ചൂരക്കോട്, ശ്രീകുമാർ പവിത്രേശ്വരം, ശശികുമാർ എ, രാധാമണി കൊക്കാത്തോട്, രുഗ്മിണി ചാത്തക്കുളം, പൊടിയമ്മ വെള്ളക്കുളങ്ങര, അജയൻ പെരുമുറ്റത്ത് എന്നിവർ പ്രസംഗിച്ചു.