award

അടൂർ : പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പെരിങ്ങനാട് സനാതനം ഹിന്ദു സേവാസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് മലമേക്കര എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന യോഗത്തിൽ അനുമോദിക്കും. അടൂർ എസ്എൻ.ഐ.ടി അക്കാദമിക് ചെയർമാൻ ഡോ.കേശവ മോഹൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. അക്ഷര ജ്യോതി വിദ്യാഭ്യാസ അവാർഡ് തൃചേന്ദംമംഗലം മഹാദേവ ക്ഷേത്രം പ്രസിഡന്റ് എ. എം അനിൽ കുമാർ വിതരണംചെയ്യും. .നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവും വിതരണം ചെയ്യും. സമിതി ജനറൽ സെക്രട്ടറി മേലൂട് അഭിലാഷ് പങ്കെടുക്കും