
കോന്നി: പത്തനാപുരം ഗാന്ധിഭവന്റെ അയൽവീട്ടിൽ ഒരു മരം പദ്ധതിയുടെ ഭാഗമായി കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്റെ നേതൃത്വത്തിൽ കോന്നി ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിൽ ഫലവൃക്ഷതൈ നട്ടു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് അസിസ്റ്റന്റ് ഡയറക്ടർ ഡോ.സംഗീത ജിതിൻ,കോന്നി ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ സി ഇ ഒ ഡോ.ജിജു, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ്, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലെ സോഷ്യൽ വർക്കർ ബിച്ചു.പി.ബാബു, കോന്നി ബിലീവേഴ്‌സ് ഹോസ്പിറ്റൽ ജി.എം.ഡോ.ജോൺ,ഡോ.മാത്യു ഡോ.നിഖിത, സിസ്റ്റർ സുമ ദേവി.ജോൺ ഫിലിപ്പ്, റോയിജോർജ്.മോഹൻദാസ്,.മോനികുട്ടി എന്നിവർ പങ്കെടുത്തു.