inter-

പത്തനംതിട്ട : മൃഗസംരക്ഷണവകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആർ.കെ.വി.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ദിവസവേതന അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ മുഖേന താൽക്കാലികമായി തി​രഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 18 ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. യോഗ്യത: ബി.വി.എസ്‌.സി ആൻഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. ഫോൺ : 0468 2322762.