
കോന്നി : പിക്കപ്പ് വാൻ ഓട്ടോ റിക്ഷയിലിടിച്ച് ഓട്ടോയുടെ ഡ്രൈവർ അട്ടച്ചാക്കൽ പനംതോട്ടത്തിൽ സാജു (50) മരിച്ചു. ഇന്നലെ രാവിലെ 8 ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ സ്റ്റേഡിയം ജംഗ്ഷനിലായിരുന്നു അപകടം . കോന്നിയിൽ നിന്ന് കൂടലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ഇടതുവശത്തെ റോഡിലേക്ക് തിരിയുമ്പോൾ പിന്നാലെ വന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മരം വെട്ട് തൊഴിലാളിയാണ് .ഭാര്യ : പ്രഭ, മക്കൾ : സുനി,സൂരജ്.