aid-post
അടൂർ കെ. എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ പൊലീസ് എയിഡ് പോസ്റ്റ്

അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ബസ് സ്റ്റാൻഡിൽ പൊലീസ് എയിഡ് പോസ്റ്റ് ആരംഭിച്ചു. യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് പോസ്റ്റ് ആരംഭിച്ചത്. നേരത്തെ ശബരിമല മണ്ഡല കാലത്ത് മാത്രമായിരുന്നു എയിഡ് പോസ്റ്റ് ഉണ്ടായിരുന്നത്. ബസ് സ്റ്റാൻഡിൽ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം ഇടയ്ക്കിടെ ഉള്ളതായി പരാതി ഉണ്ട്. ഇപ്പോൾ പകൽ മാത്രമാണ് എയിഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. രാത്രിയിലും പ്രവർത്തിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.