കോന്നി: കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച. അട്ടച്ചാക്കൽ കൈതക്കുന്ന്‌ ചെന്നശ്ശേരിൽ സജു വർഗീസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അടൂർ മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 8 ന് അട്ടച്ചാക്കലിലെ വീട്ടിലെത്തിച്ച് ഉച്ചയ്ക്ക് 2ന് അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ സംസ്കരിക്കും. .ഡോ. ജോസഫ് മാർ ബെർണബോസ് സഫഗ്രൻ മെത്രോപോലീത്ത സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും ആന്റോ ആന്റണി എം പി, കെ യു ജനിഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എന്നിവർ സജു വർഗീസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.