ചെന്നീർക്കര: ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ, ഭാരതീയ ചികിത്സാവകുപ്പിന്റെയും, ചെന്നീർക്കര ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. രോഹിണി.ആർ., ഡോ . നിഷ പി.എൻ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗം മധു.എം.ആറിന്റെ അദ്ധ്യക്ഷതയിൽ ചെന്നീർക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എസ്. മണിലാൽ ഉദ്ഘാടനംചെയ്തു. ബാങ്ക് സെക്രട്ടറി . ജി. ബിജു സ്വാഗതം പറഞ്ഞു. ബോർഡ് അംഗങ്ങളായ പി.വി.അനിൽകുമാർ, ഭാസുരാദേവി, ലേഖ ശശികുമാർ, മഞ്ജുഷ.എൽ. എന്നിവർ സംസാരിച്ചു.