തുമ്പമൺ : കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളായ പ്രവാസികളുടെ വിയോഗത്തിൽ ഇന്ത്യൻ നാഷണൽകോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പമൺ ജംഗ്ഷനിൽ മൗന ജാഥയും, അനുശോചന സമ്മേളനവും നടത്തി. കോൺഗ്രസ് തുമ്പമൺ മണ്ഡലം പ്രസിഡന്റ് രാജു സക്കറിയ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. തോമസ് ടി.വർഗീസ്, ഉമ്മൻ ചക്കാലയിൽ, റോണി സക്കറിയ, രെഞ്ചു എം.ജെ,ജോസഫ് വർഗീസ്, ബിജി ജോൺ,പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ , അജി കൊച്ചുപാറ, ജയൻ ,രാജൻകോശി, നന്ദകുമാർ എന്നിവർ പ്രസംഗി ച്ചു.