
പത്തനംതിട്ട : ജില്ലയിൽ ഏഴ് കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി. അടൂർ മണ്ഡലത്തിലെ പഴയ എം.സി റോഡിനെയും ഏനാത്ത് ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന റോഡുകളുടേയും ലിങ്ക് റോഡിന്റെയും നവീകരണത്തിനും പന്തളം എൻ.എസ്.എസ്. കോളേജ് ജംഗ്ഷനിൽ കാൽനട മേൽപ്പാലം നിർമിക്കുന്നതിനും മൂന്നര കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്.