civil

പത്തനംതിട്ട : സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ 24 ന് മുൻപ് ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.
ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം പ്ലാമൂട് സിവിൽ സർവീസ് അക്കാദമി മുഖേനയാണ് പരിശീലനം.