erath

അടൂർ : കിളിവയൽ ജംഗ്ഷന് സമീപം ചെറുകിട മത്സ്യവിൽപ്പനക്കടയിൽ സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. കട കുറച്ചു ദിവസമായി തുറക്കുന്നില്ലായിരുന്നു. കുറച്ചു ദിവസങ്ങളായി രൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. ഏറത്ത് ഗ്രാമപഞ്ചായത്തിലും ഹെൽത്ത് വിഭാഗത്തിലും നാട്ടുകാർ പരാതി നൽകിയതോടെ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി, അസി.സെക്രട്ടറി അരുൺകുമാർ, ജെ.എച്ച്.ഐ കല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ കണ്ടെത്തിയത്. 20 കിലോ മത്സ്യം നശിപ്പിച്ചു.