f

പ​ത്ത​നം​തിട്ട: ഞായറാഴ്ചയും പൊതു അവധി ദിവസമായ ബക്രീദിനും ജോലി ചെയ്യണമെന്നുള്ള നിർദ്ദേശത്തിൽ കെ പിഎസ് ടി എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെകട്ടറി എസ് പ്രേം എന്നിവർപ്രതിഷേധിച്ചു. വിദ്യാഭ്യാസ മേഖലയിൽ അവധി ദിനങ്ങൾ പൂർണമായും അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായി മാത്രമേ ഇതിനെ കണക്കാക്കാൻ കഴിയു. യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങൾ ആക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയതിന് പിന്നാലെയാണ് ഞായറാഴ്ചയും പൊതു അവധി ദിനമായ ബക്രീദും പ്രവൃത്തി ദിനമായി സർക്കുലർ വന്നിട്ടുള്ളത്