പന്തളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മതശക്തികളെ ചെറുത്തുതോൽപ്പിക്കുമെന്ന് യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.കഞ്ചിക്കോട് ശാഖായോഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണത്തിന്റെയും ഉപഹാര സമർപ്പണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാഖായോഗം പ്രസിഡന്റ് ബാലൻ അദ്ധ്യക്ഷത വഹിച്ചു .യൂണിയൻ കൗൺസിലർ എസ് .ആദർശ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നിതിൻ, ശാഖാസെക്രട്ടറി ഷിബു,അശോകൻ, രമേശൻ, എന്നിവർ സംസാരിച്ചു.