കോന്നി: സംസ്ഥാന കശുമാവുകൃഷി ഏജൻസി കോന്നി കാർഷിക വികസന ബാങ്കു വഴി നടത്തിയ സൗജന്യ കശുമാവു തൈ വിതരണം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വി. പ്രസന്ന കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കടയ്ക്കൽ പ്രകാശ്, ശശിധരൻ നായർ കോതകത്ത്, ജി.സലീം, ഐവാൻ വകയാർ , മനോജ് കുറിഞ്ഞകൽ,' കെ ആർ പ്രമോദ്, ബഷീർ വെള്ളത്തറ ഗോപാലകൃഷ്ണൻ നായർ , സെക്രട്ടറി ജേക്കബ് സഖറിയ എന്നിവർ സംസാരിച്ചു.