മല്ലപ്പള്ളി : മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെണ്ണിക്കുളം വാളക്കുഴി പീടിയേപറമ്പിൽ വീട്ടിൽ മാത്യുവിന്റെ മകൻ ഗ്ലാക്സൺ മാത്യു (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മണിമലയാറ്റിലെ കറുത്തവടശേരിക്കടവ് പാലത്തിന് സമീപത്തെ കുറഞ്ഞൂക്കടവിലാണ് അപകടം. സുഹൃത്തുക്കളായ വാളക്കുഴി പഴൂർ വീട്ടിൽ എബി.പി. ജോൺ, പാലത്താനത്ത് വീട്ടിൽ ഡവ് ഇമാനുവേൽ റോയി എന്നിവർക്കൊപ്പമാണ് കുളിക്കാനിറങ്ങിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഷാന്റി ചാക്കോ.സഹോദരങ്ങൾ: എഡിസൺ മാത്യു, എയ്ഞ്ചൽ മാത്യു.