ball

തിരുവല്ല : വള്ളംകുളം ഇൻഡോർ സ്പോർട്സ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്കുശേഷം 3.30ന് ജില്ലയിലെ ബാസ്കറ്റ്ബാൾ പ്രദർശന മത്സരം സംഘടിപ്പിക്കും. ജില്ല ബാസ്കറ്റ്ബാൾ അസോസിയഷൻ, ജില്ലയിൽ ജനിച്ച ബാസ്ക്കറ്റ് ബാൾ അന്താരാഷ്ട്ര, സംസ്ഥാന താരങ്ങളെ ഉൾക്കൊളിച്ചാണ് മത്സരം. അഞ്ച് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് എൻ ബി എ അക്കാദമിയിൽ നിന്ന് ബിരുദം നേടിയിട്ടുള്ള സീനിയർ ഇന്റർനാഷണൽ സെജിൻ മാത്യു, കേരള ക്യാപ്റ്റൻ ജിഷ്ണു ജി.നായർ, സീനിയർ ഇന്ത്യൻ താരം ജോഷ്വ സി. ഉമ്മൻ, സീനിയർ സ്റ്റേറ്റ് ടീം അംഗം അബിൻ എന്നിവർ പങ്കെടുക്കും.