
റാന്നി: റാന്നി സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനവും സെമിനാറും പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരുടെയും ജീവനക്കാരുടെയും മക്കളെയാണ് ആദരിച്ചത്. ചെയർമാൻ പി ആർ പ്രസാദ് അദ്ധ്യക്ഷനായി. അസി രജിസ്ട്രാർ പി ആർ അഭിലാഷ്, കെ എൻ രാജീവ് കുമാർ, എൻ പ്രകാശ് കുമാർ, ബിനോയി കുര്യാക്കോസ്, കെ എം തോമസ്, മോഹൻദാസ്, ശശികല രാജശേഖരൻ, രാജി , ടി കെ സജി എന്നിവർ സംസാരിച്ചു.