1
നിയന്ത്രണം വിട്ട റെഡിമിക്സ് ലോറി വീട്ടു മുറ്റത്തെയ്ക്ക് പാഞ്ഞുകയറിയപ്പോൾ

മല്ലപ്പള്ളി : നിയന്ത്രണം വിട്ട റെഡിമിക്സ് ലോറി വീട്ടു മുറ്റത്തെയ്ക്ക് പാഞ്ഞുകയറി. പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിൽ വൃന്ദാവനം അരയുഴം പള്ളിക്ക് സമീപത്തെ ആൾതാമസമില്ലാത്ത വിടിന്റെ മുറ്റത്തെക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്നലെ രണ്ടിന് കൊറ്റനാട്ടു നിന്ന് റാന്നിയിലേക്ക് പോയ റെഡിമിക്സ് ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർക്ക് പെട്ടന്നുണ്ടായ രക്തസമ്മർദ്ദമാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.