അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 1255 നമ്പർ തട്ടയിൽ തോലുഴം പാറക്കര ഇടമാലി ശാഖയിലെ മെറിറ്റ് അവാർഡ് എൻഡോമെന്റ് വിതരണവും സെമിനാറും നാളെ രാവിലെ 10ന് നടക്കും. ശാഖാ പ്രസിഡന്റ് കെ ഹരിലാൽ അദ്ധ്യക്ഷനാകും. സെക്രട്ടറി ബി കെ ഭാസ്കരൻ സ്വാഗതം പറയും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും നടത്തും. കോന്നി എസ്.എ.എസ് എസ്എൻഡിപി യോഗം കോളേജ് അസോസിയേറ്റ് പ്രൊഫസർ സിമി .എം റാങ്ക് ജേതാവിനെ ആദരിക്കും . ബാലജനയോഗം കുട്ടികളെ ആദരിക്കൽ അസോ.പ്രൊഫസർ ബിനുരാജ് നടത്തും. വനിതാ സംഘം പ്രസിഡന്റ് ശാന്തകുമാരി ബാബു, കെ എം ഗോപാലകൃഷ്ണൻ, സ്നേഹലത സത്യദാസ്, വൈഗ ശ്രീകാന്ത്, അജു കൂടത്തിനാൽ എന്നിവർ സംസാരിക്കും