ak

പന്തളം : കുവൈറ്റിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ്.എസ്. നായർക്ക് നാട് കണ്ണീരോടെ വിടനൽകി. ഇന്നലെ രാവിലെ മുതൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വീട്ടിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സംസ്കാര ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക , സാമുദായിക രംഗങ്ങളിലെ ഒട്ടേറെപ്പേർ പങ്കെടുത്തു.
മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എം.പി, നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷ്, അടൂർ ആർ ഡി.ഒ.വി.ജയമോഹൻ, ഡി.വൈ.എസ്.പി.ആർ. ജയരാജ്, മുൻ മന്ത്രി പന്തളം സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു,ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എസ് .സൂരജ്, സി.പി.എം.സംസ്ഥാനകമ്മിറ്റി മെമ്പർ രാജു എബ്രഹാം,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം, പഴകുളം മധു , റ്റി.ഡി. ബൈജു ,പി.ബി.ഹർഷകുമാർ, ലസിതാ നായർ, ആർ ജ്യോതികുമാർ , രാധാ രാമചന്ദ്രൻ ,വി.കെ മുരളി,,എസ്.എൻ ഡി.പി.യൂണിയൻ പ്രസിഡന്റ് അഡ്വ.സി നിൽ മുണ്ടപ്പള്ളി, എൻ എസ്.യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ,. ജീ. ബൈജു. അജയൻ, . യൂ. രമ്യ, ബെന്നി മാത്യു, സീന കെ. ,രാധാ വിജയകുമാർ. പഴകുളം ശിവദാസൻ , സക്കറിയ വർഗീസ്, അഡ്വ.ഡി.എൻ. തൃദി പ്, തോപ്പിൽ ഗോപകുമാർ,ജി രഘുനാഥ് , അനിൽ തോമസ് , മഞ്ജു വിശ്വനാഥ് ,പന്തളം മഹേഷ്, എസ് .ഷെരീഫ് , എ നൗഷാദ് റാവുത്തർ, ഇ. എസ് നുജുമുദ്ദീൻ, അഡ്വ. അഭിജിത്ത് മുകടിയിൽ, കെ. ആർ വിജയകുമാർ, കിരൺ കുരമ്പാല, വേണു കുമാരൻ നായർ , സുനിത വേണു , രത്നമണി സുരേന്ദ്രൻ , ഡോ.മാത്യുസ് മാർ തീമോത്തിയോസ് , റവ.ഫാ ഡോ .നൈനാൻ .വി ജോർജ്, രാജൻ മത്തായി, മുടിയൂർക്കോണം എസ്.എൻ ഡി പി ശാഖാ യോഗം പ്രസിഡന്റ് സുകു സുരഭി, വിക്ടർ ടി തോമസ്, പന്തളം പ്രതാപൻ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ ഉദയനൻ പാറ്റൂർ, സുബൈർ തൊടുപുഴ, ഷാജി റസാഖ് , പ്രൊഫ. ഡി .കെ . ജോൺ, ജോസഫ്. എം. പുതുശ്ശേരി, കെ .ആർ രവി, പന്തളം എസ്.എച്ച്.ഒ പ്രദീഷ് ശശി, നൂറനാട് മധു, എ. ഷാനവാസ് ഖാൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

നൊമ്പരം മാറാതെ ശോഭനാലയം

ആകാശിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ മുതൽ ശോഭനാലയത്തിലെ കണ്ണീർ തോർന്നിട്ടില്ല. മാതാവ് ശോഭനയെയും സഹോ ദരി ശാരിയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന മൃതദേഹം ഇടപ്പോൺ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു.ഇന്നലെ രാവിലെ 11 മണിയോടെ വിലാപയാത്രയായി വീട്ടിൽ കൊണ്ടുവന്നു.മൃതദേഹം ഒരുനോക്ക് കാണുവാനായി ജനങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ സഹോദരി ശാരിയുടെ മകൻ അശ്വിൻ ചിതയ്ക്ക് തീകൊളുത്തി.