
പത്തനംതിട്ട : മെറിറ്റ് ഫെസ്റ്റ് 2024 നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ കെ.ആർ.അജിത് കുമാർ, ഇന്ദിരാ മണിയമ്മ, ജെറി അലക്‌സ്, പ്രതിപക്ഷ നേതാവ് എ.ജാസിംകുട്ടി, കൗൺസിലർമാരായ അഡ്വ.എ.സുരേഷ് കുമാർ, പി.കെ.അനീഷ്, എ.അഷറഫ്, വിമല ശിവൻ, ശോഭ കെ.മാത്യു, സിന്ധു അനിൽ, അംബികാ വേണു, ഷീല സത്താർ, എസ്. ഷൈലജ , ആനി സജി, ആൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു.