
തിരുവല്ല : വിദ്യാഭ്യാസ വകുപ്പ് ഇക്കൊല്ലം മുതൽ പഠിപ്പിക്കാനായി തയ്യാറാക്കി നൽകിയ 'പ്രവൃത്തി വിദ്യാഭ്യാസ ഉദ്ഗ്രഥിത പാഠപുസ്തക'ത്തിന്റെ സ്കൂൾതല പ്രകാശനം എം.ജി.എം ഹൈസ്കൂളിൽ നടന്നു. പത്തനംതിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും ഡയറ്റ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വിജയമോഹനൻ പാഠപുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ച് കുട്ടികൾക്ക് പുസ്തകം പരിചയപ്പെടുത്തി. റിഹാൻ മുഹമ്മദ്, ദിയ എൽസ ബിനു, ഷോൺ വി.ഷിജോ എന്നീ വിദ്യാർത്ഥികൾ പുസ്തകം ഏറ്റുവാങ്ങി. പ്രഥമാദ്ധ്യാപിക ലാലി മാത്യു, സ്റ്റാഫ് സെക്രട്ടറി ഷെർലി തോമസ്, അദ്ധ്യാപകരായ അനിതാ അലക്സ്, ഷേബ എൽസ കോശി എന്നിവർ സംസാരിച്ചു.