lc

പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന സെക്രട്ടറി ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ബി.പ്രദീപ് കുമാ‌ർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ.യമുനാദേവി, ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം എൻ.വി.പ്രമോദ്, പി.ബിനീഷ്, ജി.മനോജ്, ആർ.വിനോദ് കുമാർ, യൂണിറ്റ് ഭാരവാഹികളായ കെ.ആർ.രാജേഷ് മോൻ, ഇ.ജി.രാജശ്രീ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.