meet

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാപ്രഭ ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ ജെ.ഷംല ബീഗം, ജില്ലയിലെ വയോജനകമ്മിറ്റി മെമ്പർമാരായ ബി.ഹരികുമാർ, വി.ആർ.ബാലകൃഷ്ണൻ, പത്തനംതിട്ട പ്രൊബേഷൻ ഓഫീസർ ജി.സന്തോഷ്, വയോമിത്രം ജില്ലാ കോ-ഓ‌ർഡിനേറ്റർ എ.എൽ.പ്രീത , മൗണ്ട് സിയോൺ കോളേജ് അസി.പ്രൊഫസർ ആതിര രാജ് എന്നിവർ സംസാരിച്ചു. പത്തനംതിട്ട ഗവ.ഓൾഡ് ഏജ് ഹോം സൂപ്രണ്ട് ഒ.എസ് മീന, അഡ്വ.ശ്രീജിത്ത് സോമശേഖരൻ, ആര്യ ദേവി, എസ്.ആശ എന്നിവർ ട്ട ക്ലാസുകൾ നയിച്ചു.