
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും വ്യക്തിത്വവികസന ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷനായിരുന്നു. സംവിധായകൻ എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പുരസ്കാര ജേതാവ് ബോബി അവഗാമ മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് സുരേഷ് ഐക്കര, വൈസ് പ്രസിഡന്റ് ഷീന മാത്യു, ടി.വി.വിഷ്ണുനമ്പൂതിരി, ജയ എബ്രഹാം, റിക്കുമോനീ വർഗീസ്, ചന്ദ്രു എസ് കുമാർ, ഷൈജു എം.സി, റോയി വർഗീസ്, ശർമിള സുനിൽ, ശാന്തമ്മ ആർ.നായർ, സൂസൻ വർഗീസ്, സനൽകുമാരി, സുഭദ്ര രാജൻ, സെക്രട്ടറി ഷാജി എ തമ്പി, സിവിൽ സർവീസ് റാങ്ക് ജേതാവ് അങ്കിത എന്നിവർ പ്രസംഗിച്ചു.