vyapari

പത്തനംതിട്ട : കുവൈറ്റ് ദുരന്തത്തിൽ മരിച്ച പ്രവാസികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാകമ്മിറ്റി ആദരാജ്ഞലി അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺമാമ്പ്ര അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.സക്കീർഹുസൈൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ആലിഫ് ഖാൻ മേധാവി, സുരേഷ് ലാൽ, എം.ജോർജ്ജ് വർഗീസ്, സാബു ചരിവുകാലായിൽ, ലാലു കുര്യൻ, സുരേഷ് ബാബു, ഇസ്മായിൽ മൾബറി, ബെന്നി ഡാനിയേൽ, സജി.കെ.സാമുവേൽ, രാജു, സാജൻ ഡാനിയേൽ എന്നിവർ അനുശോചിച്ചു. വ്യാപാരികൾ നഗരത്തിൽ മൗനജാഥ നടത്തി.