
തിരുവല്ല: പക്ഷിനിരീക്ഷകൻ ഇന്ദുചൂഢന്റെ 32-മത് ചരമവാർഷികദിനം പത്തനംതിട്ട ബേഡേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനവും പക്ഷി-വന്യജീവി ഫോട്ടോ പ്രദർശനവും പക്ഷികളെയും പക്ഷിനിരീക്ഷണത്തെയും പരിചയപ്പെടുത്തുന്ന ക്ലാസും നടന്നു. ദീപ കെ.പിള്ള അദ്ധ്യക്ഷത വഹിച്ചു. പക്ഷിനിരീക്ഷകനും ബേഡേഴ്സ് പ്രസിഡന്റുമായ ജിജി സാം അനുസ്മരണ പ്രഭാഷണം നടത്തി. ബേഡേഴ്സ് അംഗം അനീഷ് ശശിദേവൻ പക്ഷികളെയും പക്ഷിനിരീക്ഷണത്തെയും കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. ബേഡേഴ്സ് കോർഡിനേറ്റർ ഹരി മാവേലിക്കര, അദ്ധ്യാപകരായ അജേഷ് ജെ.സി. കുമാർ, ദീപക് ജോൺസ്, നിയാസ് എന്നിവർ സംസാരിച്ചു. പക്ഷിനിരീക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് അനുസ്മരണപരിപാടിയാണിത്.