തിരുവല്ല : തിരുമൂലപുരം ബഥനി മഠാംഗമായ സിസ്റ്റർ ക്ലമന്റിന (87) നിര്യാതയായി. സംസ്കാരം നാളെ 2ന് തിരുമൂലപുരം ബഥനിമഠം ചാപ്പലിൽ. വെണ്ണിക്കുളം തൊണ്ടക്കരോട്ട് വീട്ടിൽ പരേതരായ എം.ജി. വർഗീസിന്റെയും സാറാമ്മയുടെയും മകളാണ്. തിരുമൂലപുരം, കുന്നംകുളം, വേളംകോട്, ചെങ്ങരൂർ, ചുങ്കപ്പാറ, പീച്ചി, ഉപ്പട്ടി, കുന്നുകുരുടി, അഞ്ചൽപ്പെട്ടി, പിറവം, വെളിയനാട് എന്നീ മഠങ്ങളിൽ സുപ്പീരിയറായും സ്കൂളുകളിൽ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ തൊണ്ടക്കരോട്ട് ബ്രദർ ജോസഫ് (ബഥനി ആശ്രമം, തിരുവല്ല), കുഞ്ഞുകുഞ്ഞ്, ചാണ്ടികുഞ്ഞ്, അവറാച്ചൻ, കുരുവിളകുട്ടി, ബേബികുട്ടി, കൊച്ചുണ്ണി, കുഞ്ഞമ്മ, കുഞ്ഞേലിയാമ്മ