nss
പത്തനംതിട്ട പദ്മ കഫേ വാർഷികാഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : നായർ സർവീസ് സൊസൈറ്റിയുടെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച പദ്മകഫേ വിജയകരമായി മൂന്നാം വർഷത്തിലേയ്ക്ക് കടന്നു. വാർഷിക ദിനാഘോഷം പത്തനംതിട്ട താലൂക്ക് യൂണിയൻ ചെയർമാനും എൻ.എസ്. എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അംഗങ്ങൾക്ക് സമ്മാനങ്ങളും കുട്ടികൾക്കുള്ള സ്‌കോളർഷിപ്പും വിതരണവും ചെയ്തു. യൂണിയൻ സെക്രട്ടറി വി.ഷാബു, ഇൻസ്‌പെക്ടർ കെ.എം. മഹേഷ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വ.ഡി. അശോക് കുമാർ, കെ.സരോജ് കുമാർ,അഡ്വ. അഖിലേഷ്. എസ്. കാര്യാട്ട്, പ്രദീപ് കുമാർ, രാജീവ് കുമാർ, ബി.ബാലചന്ദ്രകുമാർ, എൻ.ആർ. വിജയക്കുറുപ്പ്, എം.അജിത്ത്, പ്രതിനിധി സഭാംഗങ്ങളായ രഘുനാഥ് മാമ്മൂട്, പി.എസ്. മനോജ് കുമാർ, പി.ആർ. മുരളീധരൻ നായർ, വനിതാ യൂണിയൻ പ്രിസിഡന്റ് പി.സി. ശ്രീദേവി, സെക്രട്ടറി വത്സലകുമാരി, വനിതാ യൂണിയൻ കമ്മറ്റി അംഗങ്ങൾ, കരയോഗം ഭാരവാഹികൾ, കസ്റ്റമേഴ്സ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.