
ചെങ്ങന്നൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചെങ്ങന്നൂർ പേരിശ്ശേരിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം കോം ഫിനാൻസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരം കേരളാ യൂണിവേഴ്സിറ്റി, ഐ.എച്ച്.ആർ.ഡി എന്നിവയുടെ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കേരളാസർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ (https://admissions.keralauniversity.ac.in) രജിസ്റ്റർ ചെയ്തു ലഭിക്കുന്ന CAP Registration നമ്പർ ഉപയോഗിച്ച് ഐ.എച്ച്.ആർ.ഡി സൈറ്റിൽ (https://ihrdadmissions.org) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അഡ്മിഷൻ ഹെൽപ്‌ഡെസ്‌ക് സേവനം കോളേജിൽ ലഭ്യമാണ്. അവസാന തീയതി : 30.
ഫോൺ : 0479-2456499, 8547005006, 9847032543.