1

മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ പന്നയ്ക്കപതാൽ കോളനി സാംസ്കാരിക നിലയത്തിൽ ആരംഭിച്ച ചാന്തോലിൽ കോളനി അംബേദ്കർ ഗ്രാമ പദ്ധതിയുടെ ഫൈനൽ ബിൽ അംഗീകാരം സംബന്ധിച്ച യോഗം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ്, ജില്ലാ നിർമ്മിതി കേന്ദ്രം പ്രതിനിധികൾ പദ്ധതികൾ സംബന്ധിച്ച വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, സനൽകുമാർ ,ഉഷ ഗോപി, പ്രകാശ്.പി സാം , മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എന്നിവർ പ്രസംഗിച്ചു.