കോന്നി: കോന്നിയിൽ പ്രവർത്തനമാരംഭിച്ച ലൈഫ് ലൈൻ ക്ലിനിക്ക് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.യു ജിനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെ.പി ഉദയഭാനു, മാത്യു കുളത്തിങ്കൽ, അനി സാബു പി.ആർ. ഗോപിനാഥൻ, വി.എ സൂരജ്, കെ.യു ഹമീദ്, റോബിൻ പീറ്റർ, വി.ടി അജോമോൻ, ടി.കെ ജോൺ, കെ.പത്മകുമാർ, ഹരിദാസ് ഇടത്തിട്ട, ഏബ്രഹാം വാഴയിൽ, ശ്യാം ലാൽ, തുളസി മണിയമ്മ, ഫൈസൽ പി.എച്ച്, ലൈഫ് ലൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ , ഡയറക്ടർ ഡോ.സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ: മാത്യൂസ് ജോൺ, അമിനിസ്ട്രേറ്റർ അബ്ദുൽ ആസാദ്, ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, സി.ഇ.ഒ ഡോ.ജോർജ് ചക്കഞ്ചേരി എന്നിവർ സംസാരിച്ചു. ഗൈനക്കോളജി, വന്ധ്യത ചികിത്സ, പീടിയാട്രിക്സ്, അസ്ഥി രോഗം കാർഡിയോളജി, ന്യൂറോളജി, ജനറൽ മെഡിസിൻ, സർജറി, പൾമനോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങൾ വിര ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. എമർജൻസി യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും.