christian-college
കോളജ് തലത്തിൽ ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള സംസ്ഥാന അവാർഡ് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ. എ. എസിൽ നിന്നും കോളജിന് വേണ്ടി ഡോ. ആർ. അഭിലാഷും ക്ലബ് അംഗങ്ങളും ചേർന്ന് സ്വീകരിക്കുന്നു. ഡോ. രത്തൻ യു. കേൽക്കർ ഐ.എ.എസ്, സുനിൽ പമീടി ഐ.എഫ്.എസ് എന്നിവർ സമീപം.

ചെങ്ങന്നൂർ: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കോളേജ് തലത്തിലുള്ള (തെക്കൻ മേഖല) ഏറ്റവും മികച്ച ഭൂമിത്ര സേനാ ക്ലബിനുള്ള 2022 -23 വർഷത്തെ സംസ്ഥാന അവാർഡ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് ലഭിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്ന അവാർഡ് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസിൽ നിന്നും കോളേജിനു വേണ്ടി ക്ലബിന്റെ ഫാക്കൽറ്റി ഇൻ ചാർജ് ഡോ.ആർ.അഭിലാഷും ക്ലബ് അംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2014, 2020 വർഷങ്ങളിലും ക്ലബിന് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.