നാരങ്ങാനം: കൊടുംവളവിൽ റോഡിന്റെ മദ്ധ്യഭാഗം വരെ വളർന്നു നിൽക്കുന്ന കാട് റോഡിൽ കാഴ്ച മറച്ച് അപകട ഭീഷണി ഉയർത്തുന്നു. നെല്ലിക്കാലാ ആലുങ്കൽ റോഡിൽ ഐയ്ക്കുഴ സ്‌കൂളിനും കൈതയ്ക്കൽ മുക്കിനും ഇടയിലുള്ള കൊടുംവളവിലാണ് റോഡിലേക്ക് കാട് വളർന്നു നിൽക്കുന്നത്. ഇത് കാരണം നെല്ലിക്കാലാ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഈ വളവിൽ റോഡിന്റെ മദ്ധ്യഭാഗത്തേക്ക് കടന്നാണ് വരുന്നത്. ഇത് എതിരെ വരുന്ന വാഹനങ്ങൾക്കു കാണാനും കഴിയില്ല. കാട് നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.